മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഈ ആഴ്ച തന്നെ നടപ്പിൽ വരും. പഴയ ഇ-ഗേറ്റിൽനിന്നും വ്യത്യസ്തമായി പുതിയ ഗേറ്റുകൾ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കുമെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് ഐമൻ അൽ ഹൂത്തി പറഞ്ഞു.
ആഗമന, നിഗമന വിഭാഗങ്ങളിലായി ഇത്തരം 18 ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് നിരവധി സാങ്കേതിക വിദ്യയും വിമാനത്താവളത്തിൽ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും പാസ്പോർട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിൽ പ്രവേശിക്കാൻ കഴിയും. ഒമാനിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് പഴയ നടപടി ക്രമങ്ങൾ തന്നെയായിരിക്കും. 2008ൽ പഴയ വിമാനത്താവളത്തിലാണ് ആദ്യത്തെ ഇ-ഗേറ്റ് ആരംഭിച്ചത്. ഒമാനിലേക്ക് വരുന്നവർക്കും പുറത്തു പോവുന്നവർക്കും ഐ.ഡി കാർഡോ റസിഡന്റ് കാർഡോ ഉപയോഗപ്പെടുത്താമായിരുന്നു.
ഇ- ഗേറ്റുകൾ നിലവിൽ വന്നതോടെ യാത്ര ഏറെ സുഗമമാവുകയും പാസ്പോർട്ടിൽ വിസ അടിക്കുന്നതിന് നീണ്ട സമയം കാത്തിരിക്കാതെ എളുപ്പത്തിൽ ഗേറ്റുകൾ വഴി ഒമാനിലേക്ക് വരുകയോ പുറത്ത് പോവുകയോ ചെയ്യാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.