മസ്കത്ത്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റുവിയിലെ ഫോർ സ്ക്വയർ റസ്റ്റാറന്റിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മുൻ പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. മുൻ സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഖാദർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വെൽഫെയർ കോഓഡിനേറ്റർ അബ്ദുൽ അസീസ് ഗ്രൂപ്പിൽ അംഗത്വം നേടുന്നതിന്റെ നേട്ടങ്ങളെ കുറിച്ചും മുൻ ട്രഷറർ ആഷിക്ക് മുഹമ്മദ്കുട്ടി വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് മനോജ് നെരിയമ്പുള്ളി, സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി, ട്രഷറർ മുഹമ്മദ് യാസീൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ് -മനോജ് നെരിയമ്പുള്ളി, സെക്രട്ടറി-ആഷിക്ക് മുഹമ്മദ്കുട്ടി, ട്രഷറർ-മുഹമ്മദ് യാസീൻ ഒരുമനയൂർ, വൈസ് പ്രസിഡന്റ് -നസീർ ഒരുമനയൂർ, ജോയന്റ് സെക്രട്ടറിമാർ- സുബിൻ സുധാകരൻ, ഫൈസൽ വലിയകത്ത്, ഗ്ലോബൽ കോഓഡിനേറ്റർ- സുബ്രഹ്മണ്യൻ, വെൽഫയർ കോഓഡിനേറ്റർ- അബ്ദുൽ അസീസ്, രക്ഷാധികാരി- മുഹമ്മദുണ്ണി, മീഡിയ കോഓഡിനേറ്റർ- ഷിഹാബുദ്ദീൻ അഹമ്മദ്, എക്സിക്യൂട്ടിവ് അംഗങ്ങൾ- മുഹമ്മദ് അബ്ദുൽ ഖാദർ, ഇല്യാസ്, മൻസൂർ, മുഹമ്മദ് റാഫി, രാജീവ്, പി.കെ. സലീം, സമീർ ഇത്തിക്കാട്ട്, സനോജ്, ഷഹീർ ഇത്തിക്കാട്ട്, കെ.ആർ. ഷാജീവൻ, കെ.ബി. ശിഹാബ്, ടി.കെ. ബാബു, യദു കൃഷ്ണൻ, പി.സി. മുഹമ്മദ് സമീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.