മസ്കത്ത്: യു.എ.ഇയിലെയും അബൂദബിയിലെയും പുതിയ നേതൃ നിയമനങ്ങളിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിനന്ദനങ്ങൾ അറിയിച്ചു. ശൈഖ് മുഹമ്മദിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് കീഴിൽ യു.എ.ഇ ജനത പുരോഗതിയും സമൃദ്ധിയും കൈവരിക്കാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നുവെന്നും യു.എ.ഇ പ്രസിഡന്റിന് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുകയാണെന്നും സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു.
ബുധനാഴ്ചയാണ് യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ വൈസ് പ്രസിഡന്റായി നിയമിച്ചത്. അബൂദബി കിരീടാവകാശിയായി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെയും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.