മസ്കത്ത്: കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ കൂത്താളി പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മയുടെ (ജി.സി.സി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രാദേശികമായി സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളിൽ കൂട്ടായ്മ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നുണ്ട്. യൂസഫ് മഷാൽ (സൗദി) ചെയർമാനും എ.എം. മുനീർ (യു.എ.ഇ) ജനറൽ കൺവീനറും കെ.കെ. മുഹമ്മദ് (ഖത്തർ) ചീഫ് കോഓഡിനേറ്ററും പി.കെ. അഫ്സൽ (ഖത്തർ) ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. മറ്റ് ഭാരവാഹികൾ: കെ.പി. കരീം (ഒമാൻ), മുഹമ്മദ് കൂത്താളി (യു.എ.ഇ) -വൈസ്. ചെയർ, എൻ.പി.എ റഹ്മാൻ (ഖത്തർ), റിയാസ് (ഖത്തർ) -കൺ. വിവിധ രാജ്യങ്ങളിലെ കോഓഡിനേറ്റർമാർ: നൗഷാദ് കരുവത്ത്കണ്ടി (ഖത്തർ), മുനീർ കല്ലാചീമ്മൽ (യു.എ.ഇ), ജംഷീർ കണ്ണോത്ത് (ഒമാൻ), ഷംസീർ കുട്ടികുന്നുമ്മൽ (സൗദി), അസ്ലം കുട്ടികുന്നുമ്മൽ (കുവൈത്ത്), റംഷാദ് (ബഹ്റൈൻ). വിവിധ വകുപ്പ് തലവന്മാർ -മുഹമ്മദലി (വിദ്യാഭ്യാസം), എൻ.പി. അബ്ദുറഹ്മാൻ (ബിസിനസ്), റംഷാദ് (സാമൂഹ്യ ക്ഷേമം), യൂസുഫ് ലൈബ (കലാ സാംസ്കാരികം), ഉനൈസ് സി.എച്ച് (പി.ആർ ആൻഡ് ഓഫിസ് അഡ്മിൻ). 25 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.