മസ്കത്ത്: യുവ തൊഴിലന്വേഷകരെ എസ്.എം.എസ് വഴി സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന രീതിക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ചില ഓൺലൈൻ ജോലിയിലൂടെ ഉന്നത ലാഭങ്ങൾ വാഗ്ദാനം ചെയ്ത് സന്ദേശങ്ങൾ അയക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് കണ്ടെത്തിയത്. ഇത്തരം ഓൺലൈൻ ജോലിക്കായി നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. എന്നാൽ, ഇങ്ങനെ കൈമാറുന്ന തുക ഉടൻ രാജ്യത്തിന്റെ പുറത്തുള്ള അക്കൗണ്ടിലേക്ക് തട്ടിപ്പ് സംഘം മാറ്റുകയാണ് ചെയ്യുന്നത്. ജോലി വാഗ്ദാനം ചെയ്തുള്ള ഇത്തരം അറിയിപ്പുകളുടെ ആധികാരികതയും ഉറവിടവും പരിശോധിക്കണമെന്നും എന്തെങ്കിലും സംശയം തോന്നിയാൽ അധികാരികളെ അറിയിക്കണമെന്നും റോയൽ ഒമാൻ പൊലീസ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.