പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി

മസ്കത്ത്: രാജ്യത്തെ കടലിൽ മറൈൻ സയൻസ് ആൻഡ് ഫിഷറീസ് സെന്റർ (എം.എസ്‌.എഫ്‌.സി) പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.തീരദേശ ഗവർണറേറ്റുകളിൽ എം.എസ്.എഫ്‌.സി നടത്തുന്ന സർവേയുടെ ഭാഗമായി മുസന്ദം ഗവർണറേറ്റിലെ കംസാർ പ്രദേശത്തുനിന്നാണ് പുഡ്ജി കസ്ക്-ഈൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയത്.

അസ്ഥിമത്സ്യങ്ങളുടെ കൂട്ടമായ ഒഫിഡിഡേ കുടുംബത്തിൽ പെടുന്നവയാണിത്. ലോകമെമ്പാടുമുള്ള ആഴക്കടലുകളിലെ സാധാരണ മത്സ്യമാണ് പുഡ്ജി കസ്ക്-ഈൽ. 2000 മുതൽ 3000 മീറ്റർ വരെ ആഴത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഇതിന്‍റെ വാസം.

Tags:    
News Summary - New species of fish discovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.