മസ്കത്ത്: ഒമാനിൽ പുതിയ വിസകൾ അനുവദിച്ചു തുടങ്ങിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സുപ്രീം കമ്മിറ്റി തീരുമാനമെടുക്കാതെ ഒരു തരത്തിലുള്ള വിസകളും പുതുതായി അനുവദിക്കില്ല. ഇ-വിസ പോർട്ടലിൽ ഞായറാഴ്ച വിസ നടപടിക്രമങ്ങൾ സംബന്ധിച്ച വിഡിയോ പ്രസിദ്ധീകരിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ വിസ അനുവദിച്ചു തുടങ്ങിയതായി സമൂഹ മാധ്യമങ്ങളിലടക്കമുള്ള പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആർ.ഒ.പിയുടെ വിശദീകരണം.
സേവനങ്ങൾ പുനരാരംഭിക്കുേമ്പാൾ എങ്ങനെയാണ് ഇ-വിസക്ക് അപേക്ഷിക്കേണ്ടത് എന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതിനായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തതെന്ന് ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ തൊഴിൽ, ടൂറിസ്റ്റ് അടക്കം ഒരു തരത്തിലുള്ള വിസകളും അനുവദിക്കുന്നില്ല.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് പകുതി മുതലാണ് ഒമാൻ പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്. ജൂലൈ ഒന്നുമുതൽ സുരക്ഷാ നടപടിക്രമങ്ങളോടെ പുതിയ വിസ അനുവദിക്കുന്നത് ഒഴിച്ചുള്ള സേവനങ്ങളെല്ലാം ആർ.ഒ.പി പുനഃസ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.