മസ്കത്ത്: രാത്രിയാത്ര വിലക്കിെൻറ ആദ്യ ദിവസത്തിൽ നിയമലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിർദേശങ്ങൾ പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും പുലർത്തിയ പ്രതിബദ്ധതക്ക് നന്ദിയർപ്പിക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. എല്ലാത്തരം ഒത്തുചേരലുകൾ അടക്കം നിയമലംഘനങ്ങൾ തടയുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
രാത്രിയാത്ര വിലക്കിനുമുമ്പ് സ്ഥാപനങ്ങളും മറ്റും അടക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്. പൊലീസ് ഹെലികോപ്ടറുകളുടെയും ഡ്രോണുകളുടെയും സഹായം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഗവർണറേറ്റുകൾക്കിടയിൽ രാത്രി ചെക്ക് പോയൻറുകളും ഏർപ്പെടുത്തി. ബീച്ചുകളിലും ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി കർശന നിരീക്ഷണം നടത്തിവരുന്നുണ്ട്. അടിസ്ഥാന സേവനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചു. ട്രക്കുകളിൽ ഡ്രൈവർക്ക് പുറമെ ഒരു സഹയാത്രികനെ കൂടി അനുവദിക്കും. വിമാനത്താവളങ്ങളിലേക്ക് പോവുകയും വരുകയും ചെയ്യുന്ന വാഹനങ്ങളിലും യാത്രികനെ കൂടാതെ ഒരാളെ അനുവദിക്കും. വിമാനത്താവളങ്ങളിലേക്ക് പോവുകയും വരുകയും ചെയ്യുന്ന വാഹനങ്ങളിലുള്ളവർ ടിക്കറ്റിെൻറ പ്രിൻറഡ് കോപ്പി കൈയിൽ കരുതണം. ഡ്യൂട്ടിക്കായി പോകുന്ന ആരോഗ്യ പ്രവർത്തകർക്കും പുറത്തിറങ്ങാൻ അനുമതിയുണ്ട്. വിമാനത്താവളങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കൈവശംവെക്കണം.
മത്സ്യത്തൊഴിലാളികൾ കാർഷിക-ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ട് വാലി ഒാഫിസുകളിൽനിന്ന് മൂവ്മെൻറ് പെർമിറ്റ് സ്വന്തമാക്കണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള അധികൃതരുടെ നിർദേശങ്ങളും മുന്നറിയിപ്പുകളും ജനങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.