മസ്കത്ത്: ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും രാത്രി യാത്ര വിലക്ക് നിലവിൽവന്നു. രാത്രി എട്ടു മുതൽ പുലർച്ച അഞ്ചുവരെയാണ് വിലക്ക്. ഇൗ സമയം ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ടായിരിക്കില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള വിലക്ക് ഒക്ടോബർ 24 വരെ പ്രാബല്യത്തിലുണ്ടാകും. ഞായറാഴ്ച രാത്രി ഏഴുമണി മുതലേ റോഡുകൾ ആളൊഴിഞ്ഞു തുടങ്ങി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവർത്തനം ആറരയും ഏഴുമണിയും വരെയാക്കി പുനഃക്രമീകരിച്ചിരുന്നു. എട്ട് മണിക്ക് മുേമ്പ പൊലീസിെൻറയും സുരക്ഷ വിഭാഗങ്ങളുടെയും പട്രോളിങ് വാഹനങ്ങൾ നിരത്തിലിറങ്ങി.
യാത്രവിലക്ക് കർക്കശമായിത്തന്നെ നടപ്പിലാക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊലീസ് ആളില്ലാ പേടകങ്ങൾ (ഡ്രോണുകൾ) ഉപയോഗിക്കും. പട്രോളിങ് ശക്തമാക്കുകയും ചെയ്യും. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും വന്നിറങ്ങുന്ന യാത്രക്കാർക്കും വിമാന ടിക്കറ്റ് തെളിവായി കാണിച്ചാൽ യാത്രാനുമതി ലഭിക്കുമെന്ന് ആർ.ഒ.പി അറിയിച്ചു. വൈദ്യുതി, വെള്ളം, ടെലികോം തുടങ്ങി അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് യാത്രവിലക്ക് ബാധകമായിരിക്കില്ല. യാത്രവിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുള്ള മറ്റു വിഭാഗങ്ങൾ ചുവടെ: 1. ഗാർബേജ്-സ്വീവേജ് വാഹനങ്ങൾ, ആംബുലൻസുകളും സിവിൽ ഡിഫൻസ് വാഹനങ്ങളും, ഭക്ഷണവും മറ്റ് ഉപഭോക്തൃ ഉൽപന്നവുമായുള്ള വാഹനങ്ങൾ, മത്സ്യം കയറ്റിവരുന്ന വാഹനങ്ങൾ, എണ്ണ -വാതക -വെള്ള ടാങ്കറുകൾ 2. മെഡിക്കൽ ജീവനക്കാരും പഴയ വിമാനത്താവളത്തിലെ ഫീൽഡ് ആശുപത്രിയിലെ ജീവനക്കാരും 3. കയറ്റുമതിക്കായുള്ള കണ്ടെയ്നറുകളുമായി പോകുന്ന വാഹനങ്ങളും തുറമുഖങ്ങളും റോഡ് അതിർത്തികളും വഴി ഇറക്കുമതിചെയ്ത സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ (ട്രക്ക് ഡ്രൈവർമാർ മാത്രം) 4. ആശുപത്രികളിലെ അപ്പോയിൻമെൻറും ചികിത്സാവശ്യത്തിനുമുള്ളതടക്കം അടിയന്തര സാഹചര്യങ്ങളിലുള്ള യാത്രകൾ (അപ്പോയിൻമെൻറ് ലെറ്ററോ എസ്.എം.സോ തെളിവായി ഹാജരാക്കണം).
ബീച്ചുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബീച്ചുകളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഒരു സമയത്തും പ്രവേശനം പാടില്ലെന്ന് സുപ്രീംകമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. പിഴ ഒഴിവാക്കാൻ ലോക്ഡൗൺ തുടങ്ങുന്നതിന് മുേമ്പ താമസ സ്ഥലങ്ങളിൽ എത്തണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.ഒൗദ്യോഗിക മാർഗങ്ങൾ വഴിയുള്ള വാർത്തകളും നിർദേശങ്ങളും മാത്രമാണ് കണക്കിലെടുക്കാൻ പാടുള്ളൂ. നിയമലംഘകരെ കുറിച്ച വിവരങ്ങൾ 9999 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.