ഒമ്പതു വയസ്സുകാരന്​ സിവിൽ ഡിഫൻസ്​ ഡയറക്​ടർ ജനറൽ പുരസ്​കാരം നൽകുന്നു

തീ​പി​ടി​ച്ച വീ​ട്ടി​ൽ​നി​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ളെ ര​ക്ഷി​ച്ച ഒ​മ്പ​തു​ വ​യ​സ്സു​കാ​ര​ന്​ പു​ര​സ്​​കാ​രം

മ​സ്​​ക​ത്ത്​: തീ​പി​ടി​ച്ച വീ​ട്ടി​ൽ​നി​ന്ന്​ സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ ര​ക്ഷി​ച്ച ഒ​മ്പ​തു വ​യ​സ്സു​കാ​ര​ന്​ സി​വി​ൽ ഡി​ഫ​ൻ​സി​െൻറ പു​ര​സ്​​കാ​രം.ബ​ഹ്​​ല​യി​ൽ​നി​ന്നു​ള്ള ഒ​മ്പ​തു വ​യ​സ്സു​കാ​ര​നാ​യ സ്വ​ദേ​ശി ബാ​ല​ൻ മു​അ്​​ത​സിം അ​ഹ​മ്മ​ദ്​ സാ​ലെ​ഹ്​ അ​ൽ ശ​ഖ്​​സി​ക്കാ​ണ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ പു​ര​സ്​​കാ​രം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യി​ലാ​ണ്​ ഇ​വ​രു​െ​ടെ വീ​ട്ടി​ൽ തീ​പി​ടി​ത്തം ന​ട​ന്ന​ത്. ഇ​ല​ക്​​ട്രി​ക്ക​ൽ ചാ​ർ​ജ​റി​ൽ​നി​ന്ന്​ തീ​പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ ആ​റു വ​യ​സ്സും നാ​ലു​ വ​യ​സ്സു​മു​ള്ള സ​ഹോ​ദ​രി​ക​ളെ​യും 14 മാ​സം പ്രാ​യ​മു​ള്ള സ​ഹോ​ദ​ര​നെ​യും വീ​ടി​ന്​ പു​റ​ത്തെ​ത്തി​ച്ചു.

അ​ടു​ക്ക​ള​യി​ൽ ബോ​ധ​ര​ഹി​ത​യാ​യി കി​ട​ന്നി​രു​ന്ന മാ​താ​വി​നെ കാ​ലി​ൽ പി​ടി​ച്ചു​വ​ലി​ച്ച്​ തീ​യു​ടെ അ​പ​ക​ട​ത്തി​ൽ​നി​ന്ന്​ മാ​റ്റു​ക​യും തു​ട​ർ​ന്ന്​ അ​യ​ൽ​വാ​സി​ക​ളെ സ​ഹാ​യ​ത്തി​ന്​ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​ത്​ പ്ര​കാ​രം സി​വി​ൽ ഡി​ഫ​ൻ​സ്​ സ്ഥ​ല​ത്തെ​ത്തു​ക​യും തീ​യ​ണ​ക്കു​ക​യും ചെ​യ്​​തു. മു​അ്​​ത​സി​മി​െൻറ ധീ​ര​ത​യെ പ്ര​കീ​ർ​ത്തി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ്​ ബ്രി​ഗേ​ഡി​യ​ർ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ​മൂ​ഹ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും പ​റ​ഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.