ഒമാനിൽ ബ്ലാക്​ ഫംഗസ് കണ്ടെത്തിയിട്ടില്ല -ആരോഗ്യ മന്ത്രാലയം

മസ്​കത്ത്​: ഒമാനിലെ കോവിഡ്​ രോഗികൾക്കിടയിൽ ബ്ലാക്​ ഫംഗസ്​ കണ്ടെത്തിയിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ിത്​ സംബന്ധിച്ച്​ പ്രചരിക്കുന്ന കാര്യങ്ങളിൽ വസ്​തുതയില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത്​ ബ്ലാക്​ ഫംഗസ്​ കണ്ടെത്തിയതായി നേരത്തെ ​സാമൂഹിക മാധ്യമങ്ങളിൽ പ്രചരണമുണ്ടായ സാഹചര്യത്തിലാണ്​ സർക്കാറി​െൻറ വിശദീകരണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ബ്ലാക്​ ഫംഗസ്​ കണ്ടെത്തിയിട്ടുണ്ട്​. ഇത്​ സംബന്ധിച്ച വാർത്തകൾ ഭീതി സൃഷ്​ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ്​ ആരോഗ്യ വകുപ്പി​െൻറ ​പ്രസ്​താവന.

Tags:    
News Summary - No black fungus found in Oman Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.