അറബിക്കടലിലെ തീവ്ര ന്യൂനമർദം: ഒമാനെ നേരിട്ട്​ ബാധിക്കില്ല

മസ്​കത്ത്​: അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം ഒമാനെ നേരിട്ട്​ ബാധിക്കില്ലെന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ അറബിക്കടലി​െൻറ മധ്യഭാഗത്താണ്​ തീവ്ര ന്യൂനമർദത്തി​െൻറ സ്​ഥാനം. മണിക്കൂറിൽ 31 മുതൽ 46 കിലോമീറ്റർ വരെയാണ്​ കാറ്റിന്​ വേഗത. അടുത്ത മൂന്ന്​ ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറ്​ ദിശയിൽ ഒമാൻ തീരത്തിന്​ സമാന്തരമായി സഞ്ചരിച്ച്​ ന്യൂനമർദം ക്രമേണ ദുർബലപ്പെടാനാണ്​ സാധ്യതയെന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്​ച രാത്രി പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. ന്യൂനമർദത്തി​െൻറ ഭാഗമായി തെക്കൻ ശർഖിയ, അൽവുസ്​ത, ദോഫാർ ഗവർണറേറ്റുകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്​. അറബിക്കടലി​െൻറ തീരപ്രദേശങ്ങൾ പൊതുവെ പ്രക്ഷുബ്​ധമായിരിക്കും. തിരമാലകൾ രണ്ട്​ മുതൽ മൂന്ന്​ മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.