അറബിക്കടലിലെ തീവ്ര ന്യൂനമർദം: ഒമാനെ നേരിട്ട് ബാധിക്കില്ല
text_fields
മസ്കത്ത്: അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം ഒമാനെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ അറബിക്കടലിെൻറ മധ്യഭാഗത്താണ് തീവ്ര ന്യൂനമർദത്തിെൻറ സ്ഥാനം. മണിക്കൂറിൽ 31 മുതൽ 46 കിലോമീറ്റർ വരെയാണ് കാറ്റിന് വേഗത. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറ് ദിശയിൽ ഒമാൻ തീരത്തിന് സമാന്തരമായി സഞ്ചരിച്ച് ന്യൂനമർദം ക്രമേണ ദുർബലപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച രാത്രി പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. ന്യൂനമർദത്തിെൻറ ഭാഗമായി തെക്കൻ ശർഖിയ, അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. അറബിക്കടലിെൻറ തീരപ്രദേശങ്ങൾ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.