ജോയ്​ആലുക്കാസ്​ എക്​സ്​ചേഞ്ച്​ വേൾഡ് മലയാളി കൗൺസിലുമായി ചേർന്നുള്ള പ്രവാസി

തിരിച്ചറിയൽ കാർഡ്​ കാമ്പയിൻ ഉദ്​ഘാടനം ചെയ്യുന്നു

നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ്​ കാമ്പയിൻ തുടങ്ങി

മസ്​കത്ത്​: ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ഒമാനും വേൾഡ് മലയാളി കൗൺസിൽ ഒമാൻ ചാപ്റ്ററും ചേർന്ന്​ നോർക്ക റൂട്സ്‌ പ്രവാസി തിരിച്ചറിയൽ കാർഡിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്ന കാമ്പയിൻ തുടങ്ങി. ജോയ്ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ എല്ലാ ബ്രാഞ്ചിലും ഈ സൗകര്യം ലഭ്യമാണെന്ന് ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി അറിയിച്ചു.

കൂടുതൽ പ്രവാസികൾക്ക്​ നോർക്ക കാർഡ്​ ലഭ്യമാക്കുന്നതിന്​ ഒപ്പം അതിന്‍റെ ആവശ്യകതയെ കുറിച്ച്​ ബോധവത്​കരിക്കും. ആയിരം പുതിയ അംഗങ്ങളെ ചേർക്കുകയാണ്​ ലക്ഷ്യമെന്നും നിക്സൺ ബേബി അറിയിച്ചു. എക്​സ്​ചേഞ്ചിലെ എല്ലാ ജീവനക്കാർക്കും വേൾഡ് മലയാളി കൗൺസിലുമായി ചേർന്ന്​ പ്രത്യേക പരിശീലനം നൽകി. എല്ലാ ജീവനക്കാരും കാർഡിന്​ അപേക്ഷിക്കുകയും ചെയ്​തു. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ്​ ചെയർമാൻ ടി.കെ വിജയൻ, ഒമാൻ ചാപ്​റ്റർ ചെയർമാൻ എം.കെ രവീന്ദ്രൻ, ഒമാൻ ചാപ്​റ്റർ പ്രസിഡന്‍റ്​ ഫ്രാൻസിസ്​ തലച്ചിറ, ജോയ് ആലുക്കാസ് ഓപ്പറേഷൻ മാനേജർ അൻസാർ ഷെന്താർ, മാർക്കറ്റിംഗ് മാനേജർ ഉനാസ്.കെ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Norca Expatriate Identity Card Campaign Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.