മസ്കത്ത്: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ 45,000 കിലോ പച്ചക്കറികളും പഴങ്ങളും ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള സെൻട്രൽ മാർക്കറ്റിൽ 2023ന്റെ ആദ്യപാദത്തിൽ 3078 പരിശോധനകളാണ് മസ്കത്ത് മുനിസിപ്പാലിറ്റിയുടെ പരിശോധന യൂനിറ്റ് നടത്തിയത്. വെയർഹൗസുകൾ, കടകൾ, വിളകൾ വിൽക്കുന്ന സൈറ്റുകൾ എന്നിവയിലായിരുന്നു പരിശോധനകൾ. വരും ദിവസങ്ങളിലും പരിശോധന കാമ്പയിനുകൾ തുടരും. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെയും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപന തടയുന്നതിന്റെയും ഭാഗമായിരുന്നു പരിശോധനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.