മസ്കത്ത്: പ്രവാസികള്‍ക്കിടയിലെ നവ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നോളജ് ആന്‍ഡ് ടെക്നോളജി എക്സ്പോ 'നോട്ടെക്-22ന്റെ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു.
മലപ്പുറം ജില്ല ഡെവലപ്മെന്റ് കമീഷണറും മുന്‍ സബ് കലക്ടറുമായ പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആഫ്രിക്ക പോളിസി ജേണലിന്റെ മാനേജിങ് എഡിറ്ററും മുന്‍ ബി.ബി.സി വേള്‍ഡ് സര്‍വിസ് പ്രൊഡ്യൂസറുമായ ഡോ. മുഹമ്മദ് ജമീല്‍ യൂഷോ മുഖ്യാതിഥിയായി. ഹബീബ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു.
നൗഫല്‍ അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ് എന്നിവര്‍ സംസാരിച്ചു. ദേശീയതല 'നോട്ടെക്കി'ന്റെ തീയതികള്‍ പ്രഖ്യാപിച്ചു. ഒമാന്‍, സൗദി ഈസ്റ്റ്, കുവൈത്ത്, സൗദി വെസ്റ്റ്, ഖത്തർ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ നോട്ടെക്കുകള്‍ മാര്‍ച്ച് 25നും യു.എ.ഇയുടെത് 27നും നടക്കും. 54 സെന്‍ട്രല്‍തല നോട്ടെക്കുകളില്‍ മത്സരിച്ചെത്തിയ പ്രതിഭകളാണ് ദേശീയതലത്തിൽ മാറ്റുരക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.