മസ്കത്ത്: സംരക്ഷിത മേഖലയായ ദമാനിയാത്ത് െഎലൻറ് നവംബർ ഒന്നുമുതൽ ലോകമാസകലമുള്ള സഞ്ചാരികൾക്കും ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കുമായി തുറക്കും.
വംശനാശ ഭീഷണി നേരിടുന്ന കടലാമകൾ, വിവിധയിനങ്ങളിലുള്ള മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ തുടങ്ങിയവയുള്ള മേഖലയാണ് ഇവിടം. അടുത്തവർഷം ഏപ്രിൽ വരെ മുൻകൂർ അനുമതിയോടെയാണ് ഇവിടെ സന്ദർശനാനുമതി നൽകുകയെന്ന് ഒമാൻ പരിസ്ഥിതി അേതാറിറ്റി അറിയിച്ചു.
മസ്കത്തിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ഒമ്പത് ദ്വീപുകൾകൂടി ചേർന്ന മേഖലയാണ് ദമാനിയാത്ത് െഎലൻറ് എന്നറിയപ്പെടുന്നത്. ഒമാനിലും വിദേശത്തുമുള്ള ഡൈവർമാരുടെയും സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ് ഇവിടം. പരിസ്ഥിതി അതോറിറ്റി അടുത്തിടെ ഇവിടത്തെ പവിഴപ്പുറ്റുകളിൽ ശുചീകരണം സംഘടിപ്പിച്ചിരുന്നു. വലിയ അളവിലുള്ള മത്സ്യബന്ധന വലകളും കയറുകളും മറ്റും ഇവിടെനിന്ന് നീക്കം ചെയ്തിരുന്നു. ഇവിടെ മത്സ്യബന്ധനം നടത്തുന്നവർ ശ്രദ്ധിക്കണമെന്നും വലകൾ പവിഴപ്പുറ്റുകളിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.