മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ൽ ഇ​നി മ​ധു​ര​മൂ​റു​ന്ന മു​ന്തി​രി​ക്കാ​ലം. ജു​ൺ മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യാ​ണ് ഒ​മാ​നി​ൽ മു​ന്ത​രി​ക്കാ​ലം. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ മു​ന്തി​രി വി​ള​വെ​ടു​പ്പി​നു​ തു​ട​ക്ക​മാ​യി.

മേ​യ്​ പ​കു​തി​യോ​ടെ ആ​രം​ഭി​ക്കു​ന്ന വി​ള​വെ​ടു​പ്പ്​ സീ​സ​ൺ ജൂ​ലൈ അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കും. സു​ൽ​ത്താ​നേ​റ്റി​ന്‍റെ നി​ര​വ​ധി വി​ലാ​യ​ത്തു​ക​ളി​ൽ മു​ന്തി​രി കൃ​ഷി വ്യാ​പ​ക​മാ​ണ്. ദോ​ഫാ​ർ, ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് മു​ന്തി​രി കൃ​ഷി​യു​ള്ള​തെ​ന്ന് വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ കൃ​ഷി, ജ​ല​വി​ഭ​വ ഡ​യ​റ​ക്ട​റേ​റ്റി​ലെ കാ​ർ​ഷി​ക വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ഖാ​ഇ​സ് ബി​ൻ സെ​യ്ഫ് അ​ൽ മാ​വാ​ലി പ​റ​ഞ്ഞു. ഒ​മാ​നി​ൽ ഏ​ക​ദേ​ശം 200 ഏ​ക്ക​റി​ലാ​ണ്​ മു​ന്തി​രി കൃ​ഷി ചെ​യ്യു​ന്ന​ത്. 1,000 ട​ൺ മു​ന്തി​രി ഇ​തി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത് പ്രാ​ദേ​ശി​ക ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 4.2 ശ​ത​മാ​നം മാ​ത്രം.

പ്ര​തി​വ​ർ​ഷം 24,000 ട​ൺ ഉ​ൽ​പാ​ദ​ന​ത്തി​ലൂ​ടെ 15 ല​ക്ഷം റി​യാ​ൽ സാ​മ്പ​ത്തി​ക നേ​ട്ട​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

രാ​ജ്യ​ത്തു​ട​നീ​ളം മു​ന്തി​രി കൃ​ഷി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് കാ​ർ​ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ണ്​ ന​ൽ​കി വ​രു​ന്ന​ത്. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്ര വി​ലാ​യ​ത്തി​ൽ 100 ഏ​ക്ക​റി​ൽ 10 മാ​തൃ​ക മു​ന്തി​രി ഫാ​മു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ഫി​ഷ​റീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സു​ൽ​ത്താ​നേ​റ്റി​ൽ മു​ന്തി​രി കൃ​ഷി​യും ഉ​ൽ​പാ​ദ​ന​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കു പു​റ​മേ​യാ​ണി​ത്. ദാ​ഖി​ലി​യ, വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മു​ന്തി​രി​ക്കാ​യി ര​ണ്ട് ജീ​ൻ ബാ​ങ്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 25 ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ 25 മു​ന്തി​രി ഫാ​മു​ക​ൾ ഒ​രു​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്ന്​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ മു​ന്തി​രി കൃ​ഷി​യു​ടെ ആ​കെ വി​സ്തൃ​തി 27 ഏ​ക്ക​റാ​ണ്. മു​ദൈ​ബി വി​ലാ​യ​ത്തി​ലെ സ​മ​ദ് അ​ൽ ഷാ​ൻ നി​യാ​ബ​ത്തി​ലെ അ​ൽ റൗ​ദ ഗ്രാ​മ​മാ​ണ് ഗ​വ​ർ​ണ​റേ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ മു​ന്തി​രി കൃ​ഷി​യി​ടം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​വി​ടെ 10 ഏ​ക്ക​റി​ൽ ആ​യി​രു​ന്നു കൃ​ഷി. 2012ൽ ​എ​ട്ട്​ ഏ​ക്ക​റി​ലാ​യി​രു​ന്നു കൃ​ഷി ചെ​യ്​​ത​ത്. എ​ന്നാ​ൽ, ഈ ​സീ​സ​ണി​ലി​ത്​ 27 ഏ​ക്ക​റാ​യി ഉ​യ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വേ​ന​ൽകാ​ല​ത്ത് വി​നോ​ദസ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് ഒ​മാ​നി​ലെ മു​ന്തി​ര​ത്തോ​ട്ട​ങ്ങ​ൾ. ക​ടും ചൂ​ട് കാ​ര​ണം മ​റ്റു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം തി​ര​ക്കൊ​ഴി​ഞ്ഞ് കി​ട​ക്കു​മ്പോ​ൾ മു​ദൈ​ബി​യി​ലെ അ​ൽ റൗ​ദ, റു​സ്താ​ഖി​ലെ വ​ക്കാ​ൻ എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ൽ ധാ​രാ​ളം പേ​രാ​ണ് മു​ന്തി​രി ത്തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്. ക​ടും ചൂ​ടി​ൽ ചു​വ​പ്പി​ലും ക​റു​പ്പി​ലും ഇ​ളം പ​ച്ച നി​റ​ത്തി​ലും തൂ​ങ്ങി ആ​ടു​ന്ന മു​ന്തി​രി​ക്കു​ല​ക​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്താ​റു​ണ്ട്. ക​ടും ചൂ​ടി​ലും ത​ണു​പ്പ് കാ​ലാ​വ​സ്ഥ​യാ​ണ് വ​ക്കാ​ൻ ഗ്രാ​മ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​തോ​ടെ വ​ക്കാ​ൻ ഗ്രാ​മ​ത്തി​ലും സ​ന്ദ​ർ​ശ​ക തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി. വ​ക്കാ​ൻ വി​ല്ലേ​ജി​ലേ​ക്കു​ള്ള യാ​ത്ര ഏ​റെ ദു​ർ​ഘ​ട​മാ​ണ്. 1100 മീ​റ്റ​റോ​ളം വ​രു​ന്ന ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ മ​ല​നി​ര​ക​ൾ താ​ണ്ടി​യും 700 ല​ധി​കം പ​ട​വു​ക​ൾ ക​യ​റി​യു​മാ​ണ് സ​ന്ദ​ർ​ശ​ക​ർ മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഇ​വി​ടെ മു​ന്തി​രിതോ​ട്ട​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​തോ​ടൊ​പ്പം തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് പ​റി​ച്ചെ​ടു​ക്കു​ന്ന മ​ധു​ര​മേ​റി​യ മു​ന്തി​രി വാ​ങ്ങാ​നും ല​ഭി​ക്കും.

ഒ​മാ​നി​ൽ 24 ഇ​നം മു​ന്തി​രി​ക​ളാ​ണു​ള്ള​ത്. മു​ന്തി​രി കൃ​ഷി​ക്ക് പ​ര​മ്പ​രാ​ഗ​ത ജ​ല സേ​ച​ന പ​ദ്ധ​തി​യാ​യ ഫ​ല​ജു​ക​ളി​ലെ​യും കി​ണ​റു​ക​ളി​ലെ​യും വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് മു​ന്തി​രി​ത്തൈ​ക​ൾ വ​ള​ർ​ത്തു​ന്ന​ത്. പി​ന്നീ​ട് ഇ​ത് തോ​ട്ട​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. തോ​ട്ട​ങ്ങ​ളി​ൽ വ​രി​യാ​യാ​ണ് മു​ന്തി​രി തൈ​ക​ൾ വ​ള​ർ​ത്തു​ന്ന​ത്.

ര​ണ്ട് തൈ​ക​ൾ​ക്കി​ട​യി​ൽ മൂന്ന് മീ​റ്റ​ർ അ​ക​ല​മു​ണ്ടാ​യി​രി​ക്കും. ഒ​മാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മു​ന്തി​രി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത് മു​ദൈ​ബി വി​ലാ​യ​ത്തി​ലെ അ​ൽ റൗ​ദ​യി​ലാ​ണ്. എ​ട്ട് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി ഇ​റ​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് മാ​ത്രം 60 ട​ൺ മു​ന്തി​രി​യാ​ണ് ഉൽപാ​ദി​പ്പി​ക്കു​ന്ന​ത്.​ഈ ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ധ​ന വ​രു​മാ​ന മാ​ർ​ഗം മു​ന്തി​രി കൃ​ഷി​യാ​ണ്. ഇ​വ കൃ​ഷി​യി​ട​ത്ത് നി​ന്ന് ത​ന്നെ വി​ൽ​പ​ന ന​ട​ത്താ​റു​ണ്ട്.

കൂ​ടാ​തെ മു​ദൈ​ബി മാ​ർ​ക്ക​റ്റി​ലും ഒ​മാ​നി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മു​ന്തി​രി എ​ത്തി​ക്കു​ന്നു​ണ്ട്. മു​ന്തി​രി കൃ​ഷി വ്യാ​പി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നും കാ​ർ​ഷി​ക മ​ന്ത്രാ​ല​യം വ​ൻ പി​ന്തു​ണ​യാ​ണ് കൃ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Now it is grape season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.