മസ്കത്ത്: ഗസ്സയിലെ നുസ്രേത്ത് ക്യാമ്പ് ലക്ഷ്യമിട്ടു നടത്തിയ ക്രൂരമായ ഇസ്രായേൽ ആക്രമണത്തെ ഒമാൻ അപലപിച്ചു. ഫലസ്തീൻ ജനതക്കെതിരെ ആസൂത്രിതമായ യുദ്ധക്കുറ്റങ്ങൾ തുടരുന്നത് അന്താരാഷ്ട്ര കൺവെൻഷനുകളുടെയും മാനുഷിക നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
അതേസമയം, സെൻട്രൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 200 പേർ കൊല്ലപ്പെട്ടുവെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു.
ഗസ്സ മുനമ്പിൽ വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയുംപേർ കൊല്ലപ്പെട്ടത്.
ശനിയാഴ്ച സെൻട്രൽ ഗസ്സയിലെ ദേർ എൽ-ബാല, നുസ്രേത്ത് എന്നിവിടങ്ങളിൽ നിരവധി വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. റഫയുടെ പടിഞ്ഞാറ്, കിഴക്ക്, വടക്ക് ഭാഗങ്ങളിലും ആക്രമണമുണ്ടായി. നിരവധി പേർ ആക്രമണത്തിൽ പരിക്കേറ്റ് അൽ-അക്സ മാർട്ടിയർ ആശുപത്രിയിൽ ചികിത്സ തേടി ഇതിൽ ഭൂരിപക്ഷവും കുട്ടികളും വനിതകളുമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.