സലാല: ഇന്ത്യന്‍ സ്കൂള്‍ സലാലയില്‍ ദീര്‍ഘകാലം അക്കൗണ്ടന്റായി ജോലി ചെയ്ത സതീഷ് അപ്പുക്കുട്ടന്‍ നായര്‍ (65) നാട്ടില്‍ നിര്യാതനായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. അര്‍ബുദ ബാധിതനായ എറണാകുളത്ത് ചികിത്സയിലായിരുന്നു.
30 വര്‍ഷത്തോളം ഇന്ത്യന്‍ സ്‌കൂളില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഏതാനും വര്‍ഷം മുമ്പാണ് വിരമിച്ചത്. അതിന് ശേഷം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: ജയശ്രീ (അധ്യാപിക, സലാല ഇന്ത്യന്‍ സ്‌കൂള്‍). മക്കൾ: സഞ്ജയ്, സഞ്ജന (ഇരുവരും അമേരിക്ക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.