മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മാഹി പള്ളൂർ സ്വദേശി ഒമാനിലെ സഹമിൽ കുഴഞ്ഞുവീണ് മരിച്ചു. സഹം അൽ ഇൗസ സൂപ്പർ മാർക്കറ്റിലെ വാച്ച് കൗണ്ടറിലെ ജീവനക്കാരൻ പറമ്പത്ത് ശംസീർ (24) ആണ് മരിച്ചത്. രണ്ടര മാസം മുമ്പാണ് ഇദ്ദേഹം ഒമാനിലെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം മാതൃസഹോദരിയുടെ മകെൻറ മുറിയിൽ ഇരിക്കുേമ്പാൾ ശാരീരികാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ സമയത്തിനുശേഷം മരിച്ചു. വാഴയിൽപ്പൊയിൽ യൂസുഫിെൻറയും പറമ്പത്ത് സഫിയയുടെയും മകനാണ് ശംസീർ. സഹോദരങ്ങൾ: സാജിർ (അബൂദബി), സുമയ്യ, സഫീർ. മൃതദേഹം ചൊവ്വാഴ്ച രാത്രി 10.50ഒാടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതൃസഹോദരിയുടെ മകൻ റഫീഖ് പറമ്പത്ത് അനുഗമിച്ചു. ഖബറടക്കം ബുധനാഴ്ച ചൊക്ലി മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.