മസ്കത്ത്: കാണാതായ ഏഷ്യൻ വംശജെൻറ മൃതദേഹം അൽ മുസന്ന ബീച്ചിൽ കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കൊലപാതകമാണെന്നും പ്രതികളെന്ന് സംശയിക്കുന്നവർ പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പത്തു ദിവസം മുമ്പാണ് കൊല്ലപ്പെട്ടയാളെ കാണാതായത്. സുഹൃത്തുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. െകാല്ലപ്പെട്ടയാൾ ഏതു രാജ്യക്കാരൻ ആണെന്നതടക്കം വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇൗ മാസം റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ പത്തിന് ബുറൈമി ഗവർണറേറ്റിലെ മഹ്ദയിൽ ഏഷ്യൻ വംശജനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബർ മൂന്നിനാണ് ഇൗ സംഭവത്തിൽ കൊല്ലപ്പെട്ടയാളെ കാണാതായത്. അന്വേഷണത്തിനൊടുവിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിലെറിഞ്ഞ കാര്യം സമ്മതിച്ചത്. തൊട്ടടുത്ത ദിവസമായ 11ന് സൊഹാറിൽ മുതിർന്ന പൗരനെ കൊന്ന് സഹമിലെ വിദൂരമായ സ്ഥലത്ത് കുഴിച്ചുമൂടിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
സംഭവത്തിൽ സ്വദേശിയെയും ഇൗജിപ്ഷ്യൻ സ്വദേശിയായ രണ്ടാനമ്മയെയുമാണ് അറസ്റ്റ് ചെയ്തത്. സ്വദേശി ഭർത്താവിനെ തീെകാളുത്തി കൊന്ന കേസിൽ ഖാബൂറയിൽ ആഫ്രിക്കൻ വംശജൻ പിടിയിലായ സംഭവം പൊലീസ് പുറത്തുവിട്ടതാകെട്ട ഇൗ മാസം 12നാണ്. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഭർത്താവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം വീടിന് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹഫീത്തിൽ കഴിഞ്ഞ മാസം 28ന് ഏഷ്യൻ വംശജനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പിടികൂടിയിരുന്നു. ഇരയെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്.
രാജ്യത്ത് പൊതുവെ കൊലപാതകങ്ങൾ വളരെ അപൂർവ സംഭവമാണ്. എന്നാൽ, അടുത്തിടെയായി വർധിച്ചുവരുന്നുണ്ട്. ഏഷ്യൻ വംശജരാണ് കൊല്ലപ്പെടുന്നതിലും പ്രതികളിലും ബഹുഭൂരിപക്ഷവും. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 37,972 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഏഴര ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും കൊലപാതക കേസുകൾ കൂടിയിട്ടുണ്ട്. 2015ൽ 23 കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം 27ആയാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.