സലാല: ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി കോശി (56) ഹൃദയാഘാതം മൂലം സലാലയിൽ നിര്യാതനായി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് മരണം. അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. 31 വർഷമായി സലാലയിലെ നമ്പർ ഫൈവിൽ ഓട്ടോ ഇലക്ട്രീഷ്യനായി ജോലിചെയ്യുകയായിരുന്നു.
ഷീജയാണ് ഭാര്യ. ഷീന, ഷിജിൻ എന്നിവർ മക്കളാണ്. കുടുംബം നാട്ടിലാണുള്ളത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.