മസ്കത്ത്: ഉമിനീർവറ്റുന്ന രോഗത്തിെൻറ ചികിത്സക്കായി നാട്ടിൽപോയ പ്രവാസി നിര്യാതനായി. തലശ്ശേരി ചിറക്കര സ്വദേശി പുതുക്കുടി വീട്ടില്‍ യു.കെ. ഇസ്മായിൽ (49) ആണ് മരിച്ചത്. തലശ്ശേരി കോഒാപറേറ്റിവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശരിയായ രോഗനിർണയം നടത്താൻ കഴിഞ്ഞിരുന്നില്ല. പത്തുവർഷമായി ഗൂബ്രയിലെ ട്രാവൽസിൽ ജോലി ചെയ്തുവരുകയായിരുന്നു. ആറുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. റുക്സാനയാണ് ഭാര്യ. റിസിന്‍ മുഹമ്മദ്, റിസ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.