മസ്കത്ത്: ഹൈമയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൊടുപുഴ കോടിക്കുളം കൊടുവേലി നാേമ്പലിൽ വീട്ടിൽ ജോർജ് മാത്യുവിെൻറ മകൻ അഖിൽ ജിയോർജിയോ മാത്യു (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഒാടെയാണ് അപകടം നടന്നത്. മസ്കത്തിലെ അൽ അദ്റാക് കമ്പനിയിൽ ഇലക്ട്രിക്കൽ പ്രോജക്ട് എൻജിനീയറായിരുന്ന അഖിലും സഹപ്രവർത്തകനും ഹൈമക്കടുത്ത് നിമറിലെ കമ്പനിയുടെ പ്രോജക്ട് സൈറ്റിലേക്ക് പോകവേയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഒന്നിലധികം തവണ കരണം മറിഞ്ഞു. അഖിൽ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് അറിയുന്നത്.
കൂടെയുണ്ടായിരുന്നയാൾക്ക് കാര്യമായ പരിക്കുകളില്ല. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ അഖിൽ 2015ലാണ് മസ്കത്തിൽ എത്തുന്നത്. ലൂസിയാണ് മാതാവ്. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.