ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ നിര്യാതനായി. കാടാച്ചിറ ആഡൂര്‍ സ്വദേശി പുള്ളുവന്‍ വളപ്പില്‍ ജുനൈദ് (50) ആണ് മസ്കത്ത്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. മൊബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു.

പിതാവ്​: പരേതനായ അബ്ദുല്ല കൊണിയില്‍. മാതാവ്​: കുഞ്ഞാമിന. ഭാര്യ: മഫ്നൂന. മൂന്ന്​ മക്കളുണ്ട്​.

മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - obituary oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.