വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​​ർ​ണ​റേ​റ്റി​ലെ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ്

കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ (ഒ.​സി.​സി.​ഐ) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ

വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ ഒ.​സി.​സി.​ഐ യോ​ഗം ചേ​ർ​ന്നു

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​​ർ​ണ​റേ​റ്റി​ലെ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ (ഒ.​സി.​സി.​ഐ) ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച്​ യോ​ഗം ച​ർ​ച്ച ചെ​യ്തു.

സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സെ​ക്ട​റ​ൽ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. ചേം​ബ​റി​ന്റെ​യും അ​തി​ന്റെ ശാ​ഖ​ക​ളു​ടെ​യും പ​ങ്കി​ന്റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്‌​സ് ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ സ​ഈ​ദ് ബി​ൻ അ​ലി അ​ൽ അ​ബ്രി വി​ശ​ദീ​ക​രി​ച്ചു. ബി​സി​ന​സ് ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സം​രം​ഭ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ പ​ദ്ധ​തി​യും രൂ​പ​വ​ത്​​ക​രി​ച്ചു.

Tags:    
News Summary - O.C.C.I meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.