മസ്കത്ത്: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒ.സി.വൈ.എം) ഒമാൻ സോൺ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി മുഖ്യാതിഥിയായ പരിപാടിയിൽ നിരവധി രാജ്യക്കാർ പങ്കെടുത്തു. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല നാളുകളാണ് റമദാൻ മാസം എന്നും മറ്റുള്ളവരെ കരുതുവാനും, സഹായിക്കാനുമായി ഈ പുണ്യ നാളുകൾ വ്രത അനുഷ്ഠാനികൾ വേർതിരിക്കാറുണ്ടെന്ന് തിരുമേനി പറഞ്ഞു. ഒമാനിലെ ക്രിസ്തീയ സഭകളിൽ ആദ്യമായാണ് ഒ.സി.വൈ.എം ഒമാൻ സോൺ ഇഫ്താർ സ്നേഹസംഗമം നടത്തിയതെന്നും, ഉയിർപ്പ് തിരുനാളിനോടനുബന്ധിച്ച് യുവജനങ്ങൾ സമൂഹത്തിനായി സമർപ്പിച്ച ഈ സംഗമം എല്ലാവർക്കും ഒരു മാതൃകയാകട്ടെ എന്ന് തിരുമേനി പറഞ്ഞു. നൂറോളംപേർ പങ്കെടുത്ത ഇഫ്താറിന് പ്രസിഡന്റ് ഫാ. ഡെന്നിസ് ഡാനിയേൽ, കോഓഡിനേറ്റർ മാത്യു മെഴുവേലി, സെക്രട്ടറി ഷിനു കെ. എബ്രഹാം, ട്രഷറർ റെജി ജോസഫ് എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.