നിസ്വ: ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) ഒമാനിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിസ്വ റീജനൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന ബഹല, അൽഹംറ ചേർത്ത് ഏരിയ കമ്മിറ്റി രൂപവത്കരിച്ചു. പുതിയ ഏരിയ കമ്മിറ്റിയുടെ പ്രവർത്തനം ഒറ്റപ്പെട്ടുപോകുന്ന മലയാളികളായ പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഏരിയ കമ്മിറ്റി ഉദ്ഘാടനം നിർവഹിച്ച് നിസ്വ റീജനൽ കമ്മിറ്റി പ്രസിഡന്റ് സതീഷ് നൂറനാട് പറഞ്ഞു.
റീജനൽ ജനറൽ സെക്രട്ടറി ഷൗക്കത്ത് അലി അംഗങ്ങൾക്കുള്ള അംഗത്വ കാർഡുകൾ വിതരണം ചെയ്തു. ദിനേശ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. ജിനു സാമൂവേൽ, റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എബി വടക്കേടം, ട്രഷറർ വർഗീസ് സേവിയർ, ഒ.ഐ.സി.സി നാഷനൽ ഭാരവാഹികളായ ഷാജഹാൻ ആദം, സന്തോഷ് പള്ളിക്കാൻ, ഇ.വി. പ്രദീപ്, റീജനൽ കമ്മിറ്റിക്ക് വേണ്ടി സഞ്ജു മാത്യു, മോനിഷ്, ഷാജി, ജോൺസൻ തുടങ്ങിയവർ സംസാരിച്ചു.
പ്രദീപ് ഷണ്മുഖൻ സ്വാഗതവും രാജേഷ് കിളിമാനൂർ നന്ദിയും പറഞ്ഞു. ബഹല അൽഹംറ ഏരിയ കമ്മിറ്റി ഭാരവാഹികൾ: ദിനേശ് കൂത്തുപറമ്പ് (പ്രസി), രാജേഷ് കിളിമാനൂർ, സന്തോഷ് തനൂഫ് (വൈസ് പ്രസി), പ്രദീപ് ആലപ്പുഴ (ജന. സെക്ര), സൂരജ് കരാമ, ജതീഷ്, എം.ജെ. യോഹന്നാൻ (സെക്ര), ഷഫീക് ഖാൻ വെഞ്ഞാറുംമൂട് (ട്രഷ). വിനോദ് വവ്വക്കാവ്, നവാസ്, സുധീഷ്, ജോജോ ചെരങ്ങടൻ, ഷിജു ചെരങ്ങാടൻ, അനിൽ വർക്കല, രതീഷ്, പി. ഷിഹാബ്, അസീം, ആദർശ്, ഷൈൻ ജോൺ, ശ്രീജിത്ത് കുറുപ്പ്, സജിത്കുമാർ എന്നിവർ അടങ്ങിയ 14 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.