മസ്കത്ത്: ഒ.ഐ.സി സി ഗാല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയവും ബദർ അൽസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റലുമായി ചേർന്ന് മസ്കത്ത് ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ രക്തദാന ക്യാമ്പ് നടത്തും. ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ ചെയർമാൻ ഉദ്ഘാടനം ചെയ്യും. രക്തദാതാക്കൾക്ക് ബദർ അൽസമ ഹോസ്പിറ്റലിന്റെ ഒരു വർഷത്തേക്കുള്ള പ്രിവിലേജ് കാർഡ് നൽകും. കൂടുതൽ വിവരങ്ങൾക്ക് ഒ.ഐ.സി.സി രക്തദാന ഒമാൻ നാഷനൽ കോഓഡിനേറ്റർ റെജി കെ. തോമസ് -99470923, ഗാല കമ്മിറ്റി ഭാരവാഹികളായ ഷൈനു - 92823091, മണികണ്ഠൻ-91114443, ബിന്ദു -71406139 എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.