മസ്കത്ത്: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 37ാമത് രക്തസാക്ഷിത്വദിനാചരണം ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.
രാഷ്ട്രീയ എതിരാളികൾപോലും ഇന്ദിര ഗാന്ധിയെ അനുകൂലിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കുരിയാക്കോസ് മാളിയേക്കൽ പറഞ്ഞു. കോൺഗ്രസ് ഭാരതത്തിനു നൽകിയ എല്ലാ ഭരണാധികാരികളെയും നാളെ നിലവിലെ ഭരണകൂടത്തിന് അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരണകൂടത്തെ തകർക്കാനും നേതാക്കളെ തേജോവധം ചെയ്യാനും എന്നും പ്രതിപക്ഷം ശ്രമിച്ചിട്ടുണ്ടെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഒ.ഐ.സി.സി ഒമാൻ നാഷനൽ വൈസ് പ്രസിഡൻറ് ഹൈദ്രോസ് പുതുവന പറഞ്ഞു. ഒ.ഐ.സി.സി വൈസ് പ്രസിഡൻറ് അനീഷ് കടവിൽ, ട്രഷറർ മാത്യു തോമസ്, വിവിധ ഭാരവാഹികളായ ഹംസ അത്തോളി, പ്രിട്ടു സാമുവൽ, ബഷീർ കുന്നുംപുറം, റാഫി ചക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.