മസ്കത്ത്: സംശുദ്ധ രാഷ്ട്രീയത്തിലെയും പാർലമെന്ററി ജനാധിപത്യത്തിലെയും പകരംവെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു ജി. കാർത്തികേയനെന്ന് സേവ് ഒ.ഐ.സി.സി യോഗം വിലയിരുത്തി.
ജി. കാർത്തികേയന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ യോഗത്തിൽ വിവിധ നേതാക്കൾ സംസാരിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു വന്ന അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാ തലമുറകൾക്കും പ്രചോദനമാണ്. സാംസ്കാരിക, വൈദ്യുതി വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം സ്പീക്കർ എന്ന നിലയിൽ പ്രവർത്തിച്ചത് പാർലമെന്ററി ജനാധിപത്യത്തിന് എന്നും മാതൃകയായിരുന്നുവെന്നും യോഗം വിലയിരുത്തി.
മുതിർന്ന നേതാവ് രാജസേനൻ ഉദ്ഘാടനം ചെയ്തു. നാഷനൽ പ്രസിഡൻറ് അനീഷ് കടവിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, കുന്നത്തുനാട് നിയോജക മണ്ഡലം സേവാദൾ വൈസ് ചെയർമാൻ ജോളി മേലേത്ത്, സജി തോമസ്, ഹരിലാൽ വൈക്കം, റാഫി ചക്കര, നിതീഷ് മാണി, നൂറുദ്ദീൻ പയ്യന്നൂർ, സന്ദീപ് സദാനന്ദൻ, മോഹൻ കുമാർ, ഹംസ അത്തോളി എന്നിവർ സംസാരിച്ചു. ജിജോ കടന്തോട്ട് സ്വാഗതവും പ്രിട്ടോ സാമുവേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.