മസ്കത്ത്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പിക്ക് ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അറസ്റ്റ് രാഷ്ട്രീയമര്യാദകളുടെ നഗ്നമായ ലംഘനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ. സുധാകരന്റെ നേതൃത്വത്തില്‍ സമസ്ത മേഖലകളിലും കോണ്‍ഗ്രസ് കാഴ്ചവെക്കുന്ന മുന്നേറ്റത്തില്‍ വിറളിപൂണ്ടും അഴിമതി ഭരണത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുംവേണ്ടി നടത്തിയ ഈ അറസ്റ്റ് നാടകം അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കാമെന്ന മൗഢ്യമാണ് വെളിവാക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
ചോദ്യംചെയ്തതും തുടര്‍ന്ന് നാടകീയമായി അറസ്റ്റ് ചെയ്തതും എഴുതിത്തയാറാക്കിയ തിരക്കഥ പ്രകാരമാണെന്ന് അധ്യക്ഷതവഹിച്ച ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മാത്യു മെഴുവേലി പറഞ്ഞു. കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണത്തിന്റെ കാര്‍ബണ്‍ പതിപ്പായി കേരളത്തിലെ ഭരണകൂടം മാറിയെന്നും ഇപ്പോള്‍ അഴിമതിപ്രളയത്തിലാണ് കേരളം അകപ്പെട്ടിരിക്കുന്നതെന്നും ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ ഗര്‍ജിക്കുന്ന സിംഹമാണ് കെ. സുധാകരനെന്നും ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റുന്ന ആ നേതാവിന്റെ യഥാർഥ കരുത്ത് അണികളാണെന്നും ഇത്തരം ഓലപ്പാമ്പുകാണിച്ചൊന്നും അദ്ദേഹത്തെ വിരട്ടാമെന്ന് നോക്കേണ്ടെന്നും ദേശീയ ജനറല്‍ സെക്രട്ടറി നിയാസ് ചെണ്ടയാട് പറഞ്ഞു. ദേശീയ സെക്രട്ടറി റെജി ഇടിക്കുള, റീജനല്‍ കമ്മിറ്റി നേതാക്കളായ മനാഫ് കോഴിക്കോട്, ഷാനുറാസ്, കിഫില്‍ ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ റീജനല്‍, ഏരിയ കമ്മിറ്റി നേതാക്കളായ വി.എ. അജ്മല്‍, സൈജു എം. തോമസ്, സൈഗോള്‍, രാജീവ് കണ്ണൂര്‍, അനില്‍ ഫിലിപ്പ്, മുഹമ്മദ് ഷാ, അല്‍ത്താഫ്, സ്റ്റാന്ലിന് തോമസ് മാത്യു, എം. റെജി, സെറഫിന്‍ വര്‍ഗീസ് മാത്യു, രാജീവ് കുമാര്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു. ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ സ്വാഗതവും ട്രഷറര്‍ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.
മത്ര: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയെ അറസ്റ്റ് ചെയ്തതിൽ ഒ.ഐ.സി.സി മത്ര ഏരിയയിലെ കോൺഗ്രസ് പ്രവർത്തകർ യോഗം ചേർന്ന് പ്രതിഷേധിച്ചു. പ്രസിഡന്റ് ജയൻ പിള്ള അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ് കറുകപുത്തൂർ, ഉമ്മർ കൊടുങ്ങല്ലൂർ, അബൂബക്കർ ശിവപുരം മട്ടന്നൂർ, മുസ്തഫ താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.