മസ്കത്ത്: ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പൊരുതുന്ന രാഹുല്‍ ഗാന്ധിക്ക് ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വിവിധ സംഘടനകളുടെ നേതാക്കളെ പങ്കെടുപ്പിച്ച് നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.
തകര്‍ക്കാന്‍ ശ്രമിക്കുന്തോറും കരുത്താർജിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് അണിനിരക്കുകയാണെന്ന് നൗഷാദ് അലി പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് ഒ.ഐ.സി സി /ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ്, ഐ.ഒ.സി ഒമാന്‍ പ്രസിഡന്റ് ഡോ. രത്നകുമാര്‍, ഗൾഫ് മാധ്യമം-മീഡിയ വൺ റസിഡന്റ് മാനേജർ ഷക്കീല്‍ ഹസൻ, അബ്ദുൽ വാഹിദ് തുടങ്ങിയവർ സംസാരിച്ചു. ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ ഐക്യദാര്‍ഢ്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ കമ്മിറ്റിയുടെയും വിവിധ റീജനല്‍, ഏരിയ, യൂനിറ്റ് കമ്മിറ്റികളുടെയും ഭാരവാഹികളും പ്രവര്‍ത്തകരുമടക്കം നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.