മസ്കത്ത്: ഇന്ധനവില വർധനയെ തുടർന്ന് പ്രയാസമനുഭവിക്കുന്ന സ്വദേശികൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി സർക്കാർ. കുറഞ്ഞ വരുമാനക്കാരായ സ്വദേശികൾക്ക് ഇന്ധനവില വർധനവിൽനിന്ന് സംരക്ഷണം നൽകാൻ 100 ദശലക്ഷം റിയാൽ നീക്കിവെക്കുമെന്ന് മന്ത്രിസഭാ കൗൺസിൽ അറിയിച്ചു. അടുത്ത വർഷത്തെ ബജറ്റിൽ ഇൗ തുക ഉൾപ്പെടുത്തും. ജനങ്ങൾക്ക് മാന്യമായ ജീവിതസാഹചര്യം നിലനിർത്തുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന സുൽത്താെൻറ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഇൗ തുക വകയിരുത്തിയതെന്ന് മന്ത്രിസഭാ കൗൺസിൽ അറിയിച്ചു. ഇന്ധനവില വർധന പ്രയാസമുണ്ടാക്കുന്നതായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തെ കുറിച്ച് പഠിക്കുന്നതിനും പരിഹാര സംവിധാനങ്ങൾ നിർദേശിക്കുന്നതിനും മന്ത്രിസഭാ കൗൺസിൽ ഇൗ വർഷത്തിെൻറ തുടക്കത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
അർഹതപ്പെട്ടവർക്ക് ഇന്ധനവില വർധനവിൽനിന്ന് സംരക്ഷണം നൽകാൻ അനുയോജ്യമായ സംവിധാനത്തിന് രൂപം നൽകുകയായിരുന്നു ഇൗ കമ്മിറ്റിയുടെ ദൗത്യം. ഇൗ കമ്മിറ്റിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിർദേശങ്ങൾക്ക് അനുസരിച്ചാണ് 100 ദശലക്ഷം റിയാൽ അനുവദിക്കുന്നതെന്ന് മന്ത്രിസഭാ കൗൺസിൽ അറിയിച്ചു. നടപ്പാക്കാൻപോകുന്ന സംരക്ഷണ പദ്ധതിയുടെ നടപടികളും സംവിധാനങ്ങളും കമ്മിറ്റി വൈകാതെ പ്രഖ്യാപിക്കും. അടുത്ത വർഷം ജനുവരി മുതൽ പദ്ധതി നിലവിൽവരും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പും കമ്മിറ്റി ഉറപ്പുവരുത്തുമെന്നും മന്ത്രിസഭാ കൗൺസിൽ അറിയിച്ചു. 2016 ജനുവരി മുതലാണ് ഒമാനിൽ ഇന്ധനവിലയിലെ നിയന്ത്രണം നീക്കിയത്.
ഇൗ വർഷം ആദ്യം ഇന്ധനവില ഉയർന്നതിനെ തുടർന്നാണ് കുറഞ്ഞ വരുമാനക്കാർക്ക് വില വർധനവിൽനിന്ന് സംരക്ഷണം നൽകണെമന്ന് ആവശ്യമുയർന്നത്. ഇതേതുടർന്ന് ബദൽ സംവിധാനത്തിന് രൂപംനൽകുന്നത് സാധാരണ പെട്രോളായി ഗണിക്കപ്പെടുന്ന എം91െൻറ വില 186 ൈബസയിൽ നിജപ്പെടുത്താൻ മാർച്ചിൽ എണ്ണ, മന്ത്രാലയം തീരുമാനിച്ചിരുന്നു. അടുത്ത വർഷം സംരക്ഷണ പദ്ധതി നിലവിൽ വരുന്നതോടെ എം91െൻറ വിലയിലും പ്രതിമാസം മാറ്റം വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.