മസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണയുടെ വില കോവിഡ് പ്രതിസന്ധിക്കു മുമ്പുള്ള വിലയിലെത്തുന്നത് ഒമാൻെറ ബജറ്റ് കമ്മി കുറക്കാൻ സഹായിക്കുമെന്ന് അന്താരാഷ്ട്ര േററ്റിങ് ഏജൻസിയായ ഫിച്. ഇതോടൊപ്പം ഒമാൻ സർക്കാർ നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളും ഒമാൻ സാമ്പത്തിക വ്യവസ്ഥക്ക് അനുഗുണമാവുമെന്നാണ് വിലയിരുത്തുന്നത്. ഇത് കാരണം ഒമാൻെറ നടപ്പു വർഷത്തെ ആഭ്യന്തര ഉൽപാദനത്തിന് ആനുപാതികമായ ബജറ്റ് കമ്മി 6.1 ശതമാനമായി കുറയും. കഴിഞ്ഞ വർഷം ഈ അനുപാതത്തിലുള്ള ബജറ്റ് കമ്മി 18.3 ശതമാനമായിരുന്നു. ഒമാൻ അസംസ്കൃത എണ്ണയുടെ വില ബുധനാഴ്ച ദുബൈ മാർകണ്ടൈൽ എകസ്ചേഞ്ചിൽ 66.21 ഡോളറായി ഉയർന്നിരുന്നു. അതിനു മുൻ ദിവസങ്ങളിൽ എണ്ണ വില 68.43 ഡോളർ വരെ ഉയർന്നു.
ഒമാൻെറ സാമ്പത്തിക മേഖല മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതിന് നിരവധി ഘടകങ്ങളും ഫിച് വിലയിരുത്തുന്നുണ്ട്. പൂർണ സർക്കാർ ഉടമസ്ഥതയിലുള്ള ഉൗർജ ഉൽപാദന സംരംഭമായ എനർജി ഡവലപ്മെൻറ് ഒമാനും പെട്രോളിയം ഡവലപ്മെൻറ് ഒമാനും സഹകരിച്ചുള്ള പ്രവർത്തനങ്ങൾ, അടുത്തിടെ രാജ്യത്ത് നടപ്പാക്കിയ 'വാറ്റ്', ഒമാൻ സാമ്പത്തിക മേഖലയിലുള്ള മൊത്തത്തിലുള്ള ക്രിയാത്മക പരിഷ്കരണങ്ങൾ എന്നിവയും ബജറ്റ് കമ്മിക്ക് സാധ്യത ഒരുക്കും. എണ്ണവിലയിലെ നിലവിലെ വർധന ആഭ്യന്തര ഉൽപാദനത്തിൽ അഞ്ച് ശതമാനം വളർച്ചക്കും എനർജി ഡവലപ്മെൻറ ഒമാൻെറ രൂപവത്കരണം നാല് ശതമാനം ആഭ്യന്തര ഉൽപാദന വളർച്ചക്കും കാരണമാക്കിയിട്ടുണ്ട്. സാമ്പത്തിക പരിഷ്കരണത്തിൻെറ ഭാഗമായി വാറ്റ് നടപ്പാക്കിയത് ഒരു ശതമാനം ആഭ്യന്തര വളർച്ചക്കും കാരണമാക്കും.
ഇതുകാരണം ഇൗ വർഷത്തെ ആഭ്യന്തര ഉൽപാദന വളർച്ച പത്തു ശതമാനമായി ഉയരും. അതോടൊപ്പം അടുത്ത വർഷത്തെ ബജറ്റ് കമ്മി അഞ്ചു ശതമാനമായി കുറയും. സർക്കാറിൻെറ മീഡിയം ടേം ഫിസിക്കൽ പ്ലാൻ വായ്പ കുറക്കാനും സഹായകമാവുമെന്ന് ഏജൻസി വിലയിരുത്തുന്നു. സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനുള്ള മുണ്ട് മുറുക്കിയുള്ള നയങ്ങൾ തുടരുകയും നിലവിലെ എണ്ണവില സ്ഥിരമായി നിലനിൽക്കുകയും ചെയ്താൽ അടുത്ത വർഷം സാമ്പത്തിക മേഖല 3.3 ശതമാനം വളർച്ച കൈവരിക്കും.
മിഡിയം ടേം ഫിസിക്കൽ പ്ലാനിൻെറ ഭാഗമായി നടപ്പാക്കുന്ന നിരവധി പരിഷ്കരണങ്ങൾ ഒമാൻ സാമ്പത്തിക വ്യവസ്ഥക്ക് അനുഗുണമാകുമെന്നാണ് ഏജൻസി വിലയിരുത്തുന്നത്. സാധാരണക്കാരുടെയും സൈനിക മേഖലയിലുള്ളവരുടെയും ചെലവ് ചുരുക്കൽ പദ്ധതികൾ, സേവന മേഖലകളിൽ നിന്നുള്ള നിർബന്ധിത വിരമിക്കൽ പദ്ധതികൾ, വൈദ്യുത– ജല കരത്തിലുള്ള വർധന, ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം വാറ്റ് നടപ്പാക്കൽ, ഇൻകം ടാക്സ് ഏർപ്പെടുത്തൽ അടക്കമുള്ള മറ്റു പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇത്തരം പദ്ധതികളിലൂടെ 2024 അവസാനത്തോടെ മൊത്തം 4.7 ശതകോടി റിയാൽ അധിക വരുമാനമുണ്ടാക്കാൻ കഴിയും. ഇത് ആഭ്യന്തര ഉൽപാദന വളർച്ചയുടെ 15 ശതമാനമാവും. ഇൗ കാലയളവിൽ എനർജി ഡവലപ്മെൻറ് ഒമാൻ 1.3 ശതകാേടി റിയാലാണ് ഉണ്ടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.