ഒമാനിൽ വാൻ മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു

മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി- നിട്ടൂർ പൊയിൽ അലി (50) ആണ് മരിച്ചത്. മസ്കത്തിൽ നിന്ന് എണ്ണൂറ് കിലോമീറ്ററോളം അകലെ ദോഫാർ ഗവർണറേറ്റിലെ മർമൂലിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ഡെലിവറി വാൻ ഒട്ടകത്തിനെ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന ഒമാനിയെ ഗുരുതര പരിക്കുകളോടെ സലാല േറായൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മസ്കത്തിനടുത്ത ബർക്കയിൽ മലയാളി ഉടമസ്ഥതയിലുള്ള ബേക്കറിയിൽ കഴിഞ്ഞ പത്തുവർഷമായി ജോലി ചെയ്യുന്ന അലി സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനായി ദോഫാർ ഗവർണറേറ്റിലേക്ക് പോയതാണ്. അലി അപകട സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. വാൻ നിശേഷം തകർന്നു. സലാല റോയൽ ഹോസ്പിറ്റലിൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. 

പരേതരായ പൊയിൽ കുഞ്ഞബ്ദുള്ള ഹാജിയുടെയും മറിയത്തി​െൻറയും മക്കളാണ്. റോസിനയാണ് ഭാര്യ. മക്കൾ: ആസിഫ,ഹിബ ഫാത്തിമ, മുഹമ്മദ്,നസ്‌റീന മറിയം.

Tags:    
News Summary - Oman accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.