മസ്കത്ത്: ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ് വറൊരുക്കി ഒമാൻ എയറും പൈതൃക ടൂറിസം മന്ത്രാലയവും. ഒമാനെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് മസ്കത്ത് വഴി സഞ്ചരിക്കുന്ന യാത്രക്കാർക്ക് പ്രത്യേക സ്റ്റോപ് ഓവർ അനുവദിച്ചിരിക്കുന്നത്.
നവംബർ 30വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഒമാന്‍ എയറിന്റെ പ്രീമിയം ക്ലാസ് യാത്രക്കാര്‍ക്ക് മസ്കത്തില് സ്റ്റോപ്പുള്ള ദിവസം ഒരു രാത്രി സൗജന്യ ഹോട്ടല്‍ താമസം അനുവദിക്കും. ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഒരു ദിവസത്തെ നിരക്കില്‍ രണ്ട് രാത്രിയും താമസ സൗകര്യം ഉണ്ടാകും. കൂടാതെ ടൂറുകൾ, കാർ വാടക, മറ്റു സേവനങ്ങൾ എന്നിവയിൽ പ്രത്യേക ആനുകൂല്യവും ഉണ്ടാകും.
കുറഞ്ഞ സമയത്തിനുള്ളിൽ ഒമാന്റെ തലസ്ഥാന നഗരി ചുറ്റികാണാനുള്ള മികച്ച അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ശൈത്യകാല സീസൻ തുടങ്ങാനിരിക്കെ ആരംഭിച്ച ഈ സ്റ്റോപ് ഓവർ സൗകര്യം സന്ദർശകർക്ക് ഊഷ്മളമായ കാലാവസ്ഥയും പ്രകൃതിദൃശ്യങ്ങളും അനുഭവിച്ചറിയാനുള്ള മികച്ച അവസരമായിരിക്കുമെന്ന് ഒമാൻ എയർ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.