മസ്കത്ത്: കൊച്ചിയുൾപ്പെടെ ഇന്ത്യൻ സെക്ടറിലേക്ക് കൂടുതൽ സർവിസുമായി ഒമാൻ എയർ. കൊച്ചി, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് മസ്കത്തിൽനിന്ന് ആഴ്ചയിൽ പത്തുവീതം സർവിസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 29 വരെയുള്ള കാലയളവിലായിരിക്കും സേവനങ്ങൾ ലഭ്യമാകുക. അന്താരാഷ്ട്ര വിപണികളിൽ മികച്ച സേവനം നൽകുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൊച്ചി, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവിസുകൾ വ്യാപിപ്പിക്കുന്നതെന്ന് ഒമാൻ എയർ ഇന്ത്യൻ സബ്കോഡിനന്റ് ആൻഡ് ഏഷ്യ-പസഫിക്ക് വൈസ് പ്രസിഡന്റ് സെയിൽസ് ഹമദ് ബിൻ മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.