മസ്കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ഇന്ത്യയിലേക്കുള്ള സർവിസുകൾ ആരംഭിച്ചിട്ട് 24 വർഷം പൂർത്തിയായി. ഇതിെൻറ ഭാഗമായ ആഘോഷ പരിപാടികൾക്കായി സി.ഇ.ഒ പോൾ ഗ്രിഗറോവിച്ച് ന്യൂഡൽഹിയിലെത്തി. എയർലൈനിെൻറ രാജ്യത്തെ മുൻനിര ട്രാവൽ ഏജൻറുമാരുമായും ബിസിനസ് പങ്കാളികളുമായും മുതിർന്ന മാധ്യമപ്രവർത്തകരുമായും സി.ഇ.ഒ ചർച്ചനടത്തി. 1993 നവംബറിൽ തിരുവനന്തപുരേത്തക്കാണ് ഒമാൻ എയറിെൻറ ആദ്യ സർവിസ് ആരംഭിച്ചത്. തുടർന്നുള്ള വർഷങ്ങളിലായി പത്തിടങ്ങളിലേക്കുകൂടി സർവിസ് ആരംഭിച്ചു.
ഇതിൽ അഞ്ചു സ്ഥലങ്ങളിലേക്ക് രണ്ട് പ്രതിദിന സർവിസുകൾ വീതമാണ് നടത്തിയിരുന്നത്. കഴിഞ്ഞ വർഷത്തോടെയാണ് സർവിസുകളിൽ വീണ്ടും വർധന വന്നത്. ഇൗ വർഷം മുതൽ ഡൽഹി, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിവാര സർവിസുകൾ 21 ആയി ഉയർത്തി. ലഖ്േനാവിലേക്ക് 14 പ്രതിവാര സർവിസുകളും ഒമാൻ എയർ നടത്തുന്നുണ്ട്. ആഗസ്റ്റ് ഒന്നുമുതൽ മസ്കത്ത് -മുംബൈ റൂട്ടിലെ മൂന്നാമത്തെ പ്രതിദിന സർവിസിന് കൂടി തുടക്കമാകുന്നതോടെ ഇന്ത്യയിലേക്കുള്ള പ്രതിവാര സർവിസുകളുടെ എണ്ണം 154ൽ നിന്ന് 161 ആയി ഉയരും.
ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായ ഇന്ത്യ എന്നും ഒമാൻ എയറിെൻറ സുപ്രധാന മാർക്കറ്റായി തുടരുമെന്ന് വാർഷികത്തിെൻറ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കവെ പോൾ ഗ്രിഗറോവിച്ച് പറഞ്ഞു. ഒമാൻ എയറിെൻറ വിജയത്തിന് പിന്നിൽ ഇന്ത്യൻ യാത്രക്കാർക്ക് വിസ്മരിക്കാൻ കഴിയാത്ത പങ്കുണ്ട്. 11 നഗരങ്ങളിലേക്കുള്ള സർവിസുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഇൗ വർഷം മുതൽ വർധിപ്പിക്കുന്ന സർവിസുകൾ യാത്രക്കാർക്ക് കൂടുതൽ യാത്രാ അവസരങ്ങൾ നൽകും. ഇരു രാഷ്ട്രങ്ങളുടെയും ടൂറിസം മേഖലയുടെ വളർച്ചക്ക് ഇത് സഹായകമാകും. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഒമാൻ എയർ സർവിസുകളിൽ 80 ശതമാനത്തോളം യാത്രക്കാർ ഉണ്ടായി. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണം 30 ശതമാനത്തോളം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.