മസ്കത്ത്: ഒമാൻ എയർ മസ്കത്തിൽനിന്ന് സലാലയിലേക്കുള്ള സർവിസ് വർധിപ്പിച്ചു. ഖരീഫ് യാത്രക്കാരുടെ വർധിച്ച തിരക്ക് മുൻനിർത്തിയാണ് നടപടി. ഒരു വശത്തേക്ക് ആഴ്ചയിൽ 41 വിമാനങ്ങളാണുള്ളത്.
ഇരു വശങ്ങളിലേക്കുമായി 82 പ്രതിവാര വിമാനങ്ങളും 15,640 സീറ്റുകളുമാണുള്ളത്. മികച്ച ആഭ്യന്തര ടൂറിസം ലക്ഷ്യസ്ഥാനമെന്ന നിലയിൽ സലാലക്ക് പ്രാധാന്യമേറെയാണെന്ന് ഒമാൻ എയർ കൺട്രി മാനേജർ ആദിൽ അൽ സദ്ജാലി പറഞ്ഞു. ഖരീഫ് കാലത്ത് സഞ്ചാരികളുടെ എണ്ണം കൂടുതലാണ്. ഇവർക്ക് സുഗമമായ യാത്രസൗകര്യമൊരുക്കേണ്ടത് തങ്ങളുടെ പ്രതിബദ്ധതയാണെന്നും ആദിൽ അൽ സദ്ജാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.