മസ്കത്ത്: എയർ ബബ്ൾ ധാരണപ്രകാരം ഇന്ത്യയിലേക്കുള്ള സർവിസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു. ഒക്ടോബർ എട്ടു മുതലാണ് സർവിസുകൾ പുനരാരംഭിക്കുകയെന്ന് ഒമാൻ എയർ അറിയിച്ചു.ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് രണ്ടു പ്രതിവാര വിമാനങ്ങൾ വീതമാണ് ഉണ്ടാവുക. ഡൽഹിയിലേക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും മുംബൈയിലേക്ക് ഞായറാഴ്ചയും വ്യാഴാഴ്ചയും കൊച്ചിയിലേക്ക് ഞായറാഴ്ചയും വ്യാഴാഴ്ചയുമാണ് സർവിസ്. ഒക്ടോബർ 24 വരെ ഇൗ സമയക്രമമായിരിക്കും തുടരുക.
സലാം എയർ ആകെട്ട മസ്കത്തിൽനിന്ന് ഇന്ത്യയിലെ ആറു നഗരങ്ങളിലേക്കാണ് സർവിസ് നടത്തുക. കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു പ്രതിവാര സർവിസുകൾ വീതമാണ് ഉണ്ടാവുക. സലാം എയർ വെബ്സൈറ്റ്, കാൾ സെൻറർ, ട്രാവൽ ഏജൻറുമാർ എന്നിവർ മുഖേന ടിക്കറ്റുകൾ എടുക്കാവുന്നതാണ്. താൽക്കാലിക വിമാന സർവിസിന് അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വൈകാതെ ഇന്ത്യയിലേക്ക് സ്ഥിരം സർവിസിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. പശ്ചിമേഷ്യയിലെ എല്ലാ വിമാനക്കമ്പനികളുടെയും പ്രധാനപ്പെട്ട മാർക്കറ്റാണ് ഇന്ത്യ. കഴിഞ്ഞ മൂന്നു മാസത്തിനിടെ 700ഒാളം ചാർേട്ടഡ് വിമാന സർവിസുകളാണ് സലാം എയർ നടത്തിയത്.ഇതിൽ ഭൂരിഭാഗവും ഇന്ത്യയിലേക്കായിരുന്നെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.