ഒമാൻ എയർ ഷാർജയിലേക്ക്​ പുതിയ സർവിസ്​ തുടങ്ങി

മസ്​കത്ത്​: ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ മസ്​കത്തിൽ നിന്ന്​ ഷാർജയിലേക്ക്​ പുതിയ സർവിസ്​ തുടങ്ങി.ബുധനാഴ്​ചയായിരുന്നു ആദ്യ സർവിസ്​. ബുധൻ, ശനി, ഞായർ ദിവസങ്ങളിലാണ്​ സർവിസുകൾ. ബുധനാഴ്​ചയും ശനിയാഴ്​ചയും ഉച്ചക്ക്​ 2.25നാണ്​ മസ്​കത്തിൽ നിന്ന്​ വിമാനം പുറപ്പെടുക. 3.45ന്​ ഷാർജയിലെത്തും. തിരിച്ച്​ 5.15ന്​ പുറപ്പെട്ട്​ 6.30ന്​ മസ്​കത്തിലെത്തും.

ശനിയാഴ്​ച രാവിലെ 8.15ന്​ മസ്​കത്തിൽനിന്ന്​ പുറപ്പെട്ട്​ 9.30ക്ക്​ ഷാർജയിലെത്തും. തിരിച്ച്​ 11ന്​ പുറപ്പെട്ട്​ 12.15ന്​ തിരികെ മസ്​കത്തിലെത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.