മസ്കത്ത്: പ്രശസ്ത സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡിെൻറ തിളക്കത്തിൽ വീണ്ടും ഒമാൻ എയർ. യാത്രികർക്ക് വിമാന ജീവനക്കാർ നൽകുന്ന മികച്ച സേവനത്തിനും പരിചരണത്തിനുമാണ് അംഗീകാരം തേടിയെത്തിയത്. ഇൗ വിഭാഗത്തിൽ മിഡിലീസ്റ്റിലെ വിമാനക്കമ്പനികളിൽ ഒന്നാം സ്ഥാനമാണ് ഒമാൻ എയറിന് ലഭിച്ചത്. അടുത്തിടെ സമാപിച്ച പാരിസ് എയർഷോയുടെ ഭാഗമായി നടന്ന പരിപാടിയിൽ അവാർഡ് സമ്മാനിച്ചു. യാത്രക്കാരിൽനിന്നുള്ള വോെട്ടടുപ്പിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇത് നാലാം തവണയാണ് ഒമാൻ എയറിന് അവാർഡ് ലഭിക്കുന്നത്. മുമ്പ് 2011, 2014, 1015 വർഷങ്ങളിലാണ് ഒമാൻ എയറിന് പുരസ്കാരം ലഭിച്ചത്. യാത്രക്കാർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നതിനായുള്ള അംഗീകാരമായാണ് വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ബഹുമതികളിലൊന്ന് വീണ്ടും തങ്ങളെ തേടിയെത്തിയതെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ പോൾ ഗ്രിഗറോവിച്ച് പറഞ്ഞു.
വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയുള്ള ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിമാനക്കമ്പനികളുടെ പട്ടികയും സ്കൈട്രാക്സ് പുറത്തിറക്കി. ഇതിൽ ഒമാൻ എയറിന് 53ാം സ്ഥാനമാണുള്ളത്. ഖത്തർ എയർവേസാണ് ഒന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള എമിറേറ്റ്സും എട്ടാം സ്ഥാനത്തുള്ള ഇത്തിഹാദുമാണ് ആദ്യ പത്തിൽ ഉൾപ്പെട്ട ജി.സി.സി വിമാനക്കമ്പനികൾ. എയർലൈൻ വെബ്സൈറ്റ് തുടങ്ങി ബുക്കിങ് സൗകര്യങ്ങൾ, ബാഗേജ് പോളിസി, വിമാനത്താവളത്തിലെയും വിമാനത്തിനുള്ളിലെയും സൗകര്യങ്ങൾ, ജീവനക്കാരുടെ സേവനം തുടങ്ങി അമ്പതോളം മാനദണ്ഡങ്ങൾ പ്രകാരം യാത്രക്കാരിൽ സർവേ നടത്തിയാണ് മികച്ച വിമാനക്കമ്പനികളെ തെരഞ്ഞെടുക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.