മസ്കത്ത്: ലോകത്തിലെ മികച്ച വിമാനക്കമ്പനികളുടെ നിരയിൽ ഒമാൻ എയർ നില മെച്ചപ്പെടുത്തി. സ്കൈ ട്രാക്സ് വേൾഡ് റാങ്കിങ്ങിൽ 44ാം സ്ഥാനമാണ് ഒമാൻ എയറിന് ഉള്ളത്. 2017ലെ പട്ടികയിൽ 53ാം സ്ഥാനത്തായിരുന്നു ഒമാൻ എയർ. അറബ് മേഖലയിലെ മികച്ച നാലാമത്തെ വിമാന കമ്പനിയെന്ന സ്ഥാനവും ഒമാൻ എയറിന് ലഭിച്ചു. ഖത്തർ എയർവേസ്, ഫ്ലൈ എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ. ലോകത്തിലെ മുൻനിര എയർലൈൻ റേറ്റിങ് ഏജൻസിയായ സ്കൈട്രാക്സ് ഒമാൻ എയറിന് ഫോർ സ്റ്റാർ എയർലൈൻ ബഹമതിയാണ് നൽകിയിട്ടുള്ളത്. ആഗോളതലത്തിൽ സിംഗപ്പൂർ എയർലൈൻസാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞവർഷത്തെ ഒന്നാം സ്ഥാനക്കാരായിരുന്ന ഖത്തർ എയർലൈൻസ് രണ്ടാമതും ജപ്പാെൻറ ആൾ നിപ്പൺ എയർവേസ് മൂന്നാമതും ഫ്ലൈ എമിറേറ്റ്സ് നാലാമതും തായ്വാെൻറ ഇ.വി.എ എയർ അഞ്ചാം സ്ഥാനത്തുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.