മസ്കത്ത്: കോവിഡിനെ തുടർന്നുള്ള വിമാന സർവീസുകളുടെ തടസപ്പെടൽ നീളാൻ സാധ്യതയുള്ളത് മുന്നിൽ കണ്ട് ദേശീയ വിമ ാന കമ്പനിയായ ഒമാൻ എയർ റിസർവേഷൻ നയം നവീകരിച്ചു. നേരത്തേ വാങ്ങിയ ടിക്കറ്റുകൾ 18 മാസത്തിന് അപ്പുറം വരെയുള്ള തീയതി വരെ റീബുക്ക് ചെയ്യാമെന്നതാണ് നയത്തിലെ പ്രധാന മാറ്റം. ടിക്കറ്റ് ആദ്യ അനുവദിച്ച തീയതി മുതൽ 18 മാസമാകും കണക്കിലെടുക്കുക.
യാത്രാ തീയതി രണ്ട് വട്ടം വരെ മാറ്റാവുന്നതാണ്. മറ്റൊരു റൂട്ടിലേക്ക് യാത്ര മാറ്റണമെങ്കിൽ റീബുക്കിങ്/ചേഞ്ച് ഫീസ് ഉണ്ടായിരിക്കില്ല. അതേ സമയം പുതിയ റൂട്ടിലെ നിരക്ക് നേരത്തേ നൽകിയ തുകയേക്കാൾ കൂടുതലാണെങ്കിൽ വ്യത്യാസമുള്ള തുക നൽകേണ്ടിവരും. റീഫണ്ട് ചെയ്യാവുന്ന ടിക്കറ്റുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ വേണമെങ്കിൽ ഫ്ലൈറ്റ് ബുക്കിങ്ങിൽ മാറ്റങ്ങൾ വരുത്താം.
അല്ലെങ്കിൽ യാത്രാ തീയതി തീരുമാനിച്ച ശേഷം റീ ബുക്കിങ്ങ് നടത്തുന്നതിനായി റിസർവേഷനുകൾ നിലനിർത്താം. വെബ്‌സൈറ്റ് വഴി നേരിട്ട് നടത്തിയ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് കോൾ സെൻററുമായോ ഒമാൻ എയർ ടിക്കറ്റ് ഓഫീസുകളുമായോ ബന്ധപ്പെടണം. ട്രാവൽ ഏജൻസിയിൽ നിന്ന് നടത്തിയ ബുക്കിങ്ങുകൾക്ക് അവിടത്തെ ഏജൻറുമായാണ് ബന്ധപ്പെേടണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.