മസ്കത്ത്: പ്രമുഖ ഇംഗീഷ് ഫുട്ബാൾ ക്ലബായ ചെല്‍സിയുമായി സ്പോണ്‍സര്‍ഷിപ് കരാര്‍ ഒപ്പുവെച്ച് സുൽത്താനേറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍. ഗ്ലോബല്‍ ട്രാവല്‍ പാര്‍ട്ണറായാണ് കരാറിലെത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാർ. ലണ്ടനിലെ ചെല്‍സി ഫുട്ബാള്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ടീമിന്റെ മുഖ്യ പരിശീലകന് മൗറീസിയോ പൊച്ചെട്ടീനോ, ഒമാൻ എയർ അധികൃതർ തുടങ്ങിയവർ സംബന്ധിച്ചു. സുൽത്താനേറ്റിന്റെ വിനോദ സഞ്ചാരമേഖലയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് ഒമാന്‍ എയര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു. ചെൽസി ഫുട്ബാൾ ക്ലബുമായി സഹകരിക്കുന്നതിൽ ഒമാൻ എയറിന് അഭിമാനമുണ്ട്.
ക്ലബിന്റെ നിലവിലുള്ള വിപുലമായ ആരാധക വൃന്ദത്തിലേക്ക് ഒമാന്റെ സമ്പന്നമായ സംസ്കാരം ഉയർത്തിക്കാട്ടുന്നതിന് ഞങ്ങളുടെ പങ്കാളിത്തം സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ എയറിനെ ഔദ്യോഗിക എയർലൈൻ പങ്കാളികളാക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ചെൽസി ഫുട്ബാൾ ക്ലബ് ചീഫ് എക്സിക്യൂട്ടിവ് ക്രിസ് ജുറാസെകും അഭിപ്രായപ്പെട്ടു.
ഒമാന്‍ എയറിന് ആഗോള തലത്തില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് ഇംഗ്ലീഷ് ക്ലബുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്. ലോകത്തിൽതന്നെ വലിയ ആരാധകരുള്ള ചെൽസി ക്ലബുമായുള്ള സഹകരണം വാണിജ്യാടിസ്ഥാനത്തിലും ഒമാൻ എയറിന് നേട്ടമുണ്ടാകും. മസ്കത്തിൽ നിന്ന് ലണ്ടനിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 50ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒമാൻ എയർ സേവനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.