മസ്കത്ത്: ആധുനിക സംവിധാനങ്ങളോടെ പുതിയ ബിസിനസ് സ്റ്റുഡിയോ അവതരിപ്പിച്ച് ഒമാൻ എയർ. മാറിക്കൊണ്ടിരിക്കുന്ന ആഗോള ഉപഭോക്തൃ പ്രവണതക്കൊത്ത മാറ്റവുമായാണ് ഒമാൻ എയർ പുതിയ ബിസിനസ് ക്ലാസിൽ പുതിയ ക്യാബിൻ അവതരിപ്പിച്ചത്. വിശാലമായ സ്ഥലം, മികച്ച ഇന്റീരിയർ, സ്വകാര്യത, ക്ലാസിക് ലൈ-ഫ്ലാറ്റ് സീറ്റുകൾ, വൈഫൈ കണക്ടിവിറ്റി, 23 ഇഞ്ച് സ്ക്രീൻ എന്നിവ പുതിയ സ്റ്റുഡിയോയുടെ പ്രത്യേകതകളിൽപ്പെടും.
യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കുകളിൽ മികച്ച ആധുനിക സംവിധാനങ്ങളടങ്ങിയ യാത്രാനുഭവമായിരിക്കും പുതിയ സ്റ്റുഡിയോ സമ്മാനിക്കുക. മികച്ച ഭക്ഷണം, ഹോസ്പിറ്റാലിറ്റി എന്നിവയിൽ നേരത്തെത്തന്നെ ഒമാൻ എയർ മികവ് കാണിച്ചിരുന്നു. ഇത്തരം എല്ലാ പ്രീമിയം സേവനങ്ങളും പുതിയ സ്റ്റുഡിയോയിലും ലഭ്യമാകും. യാത്രക്കാർക്ക് യാത്രയിലുടനീളം സുഖകരമായ വിശ്രമത്തിനും മറ്റും ഈ സ്റ്റുഡിയോ ഉപകാരപ്പെടും.
യാത്രക്കാരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിക്കാൻ ഒമാൻ എയർ തയാറായത്. പരമ്പരാഗത ഫസ്റ്റ് ക്ലാസ് യാത്രകൾക്ക് ഡിമാന്റ് കുറഞ്ഞു. പുതിയ കാലത്ത് മികച്ച യാത്രാനുഭവം യാത്രക്കാർ ആഗ്രഹിക്കുന്നു.
അതിനാൽ മികച്ച ബിസിനസ് ക്ലാസ് യാത്രക്കുള്ള സംവിധാനങ്ങളൊരുക്കാനാണ് ഞങ്ങൾ ശ്രമിച്ചതെന്ന് ഒമാൻ എയർ ഉദ്യോഗസ്ഥനും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായ കോൺ കോർഫിയാറ്റിസ് പറഞ്ഞു. ഈ വർഷം സെപ്റ്റംബർ ഒമ്പതു മുതൽ യാത്രക്കാർക്ക് പുതിയ ബിസിനസ് സ്റ്റുഡിയോയിൽ യാത്രക്കാർക്ക് ബുക്ക് ചെയ്യാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.