മസ്കത്ത്: ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്താനൊരുങ്ങി ഒമാനും സൗദിയും. നിർണായക ചർച്ചകൾക്കായി സൗദിയിലെത്തിയ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് ബിൻ മൂസ അൽ യൂസഫ് സൗദിയിൽ ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി.
നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹ്, വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം ബിൻ അബ്ദുല്ല അൽ ഖുറൈഫ്, സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ ബിൻ ഫാദൽ അൽ ഇബ്രാഹിം തുടങ്ങിയവരുമായാണ് കൂടിക്കാഴ്ചകൾ നടത്തിയത്. വ്യാപാരം, വ്യവസായം, നിക്ഷേപ പ്രോത്സാഹനം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനും സാമ്പത്തിക ബന്ധങ്ങൾ ഉയർത്തുന്നതിനുമുള്ള വഴികൾ നേതാക്കൾ ആരാഞ്ഞു. വ്യാപാരത്തിനായുള്ള തടസ്സങ്ങൾ മറികടക്കുക, വാണിജ്യ വിനിമയം വർധിപ്പിക്കുക, തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം സ്ഥാപിക്കുക എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സഈദ്, ഇരുവശത്തുമുള്ള വിവിധ ഉദ്യോഗസ്ഥരും ചർച്ചകളിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.