കോവിഡ്​: പത്ത്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഒമാനിൽ പ്രവേശനവിലക്ക്​


മസ്​കത്ത്​: കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതി​െൻറ ഭാഗമായി പത്ത്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഒമാനിൽ പ്രവേശന വിലക്ക്​ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ലെബനോൺ, സുഡാൻ, സൗത്ത്​ ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഗിനിയ, ഘാന, സിയാറലി​േയാൺ, ഇതോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്​ താൽക്കാലിക പ്രവേശന വിലക്ക്​ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്​. ഒമാനിലേക്കുള്ള യാത്രക്ക്​ 14 ദിവസം മുമ്പ്​ ഇൗ രാജ്യങ്ങളിൽ സഞ്ചരിച്ച ട്രാൻസിറ്റ്​ യാത്രക്കാർ അടക്കമുള്ളവർക്കും വിലക്ക്​ ബാധകമായിരിക്കും. ഫെബ്രുവരി 25 അർധരാത്രി മുതലായിരിക്കും വിലക്ക്​ പ്രാബല്ല്യത്തിൽ വരുക. 15 ദിവസത്തേക്കാണ്​ വിലക്ക്​ ബാധകമായിരിക്കുക. ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ഒമാനിലെ ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക്​ വിലക്ക്​ ബാധകമായിരിക്കില്ല. ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം രോഗവ്യാപനത്തി​െൻറ നിലവിലുള്ള സാഹചര്യങ്ങൾ അവലോകനം ചെയ്​തു. കോവിഡി​െൻറ കൂടുതൽ വകഭേദങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്ന്​ സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.